Times Kerala

സംസ്‌ഥാന  സർക്കാരിന് അധികാരത്തിൽ തുടരാൻ അര്‍ഹതയില്ല ;രമേശ് ചെന്നിത്തല

 
സംസ്‌ഥാന  സർക്കാരിന് അധികാരത്തിൽ തുടരാൻ അര്‍ഹതയില്ല ;രമേശ് ചെന്നിത്തല

തിരുവനന്തപുരം : തിരുവനന്തപുരം  വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട സംസ്‌ഥാന  സർക്കാരിന് നേരെയുള്ള പല   ആരോപണങ്ങളും അന്വേഷണ വിവരങ്ങളും കൂടുതലായി പുറത്ത്  വരുന്ന സാഹചര്യത്തിൽ ഈ സർക്കാരിന്  അധികാരത്തിൽ തുടരാൻ അര്‍ഹതയില്ലെന്ന്  രമേശ് ചെന്നിത്തല.

 മുഖ്യമന്ത്രി ഉടൻ  രാജിവയ്ക്കണമെന്നും അദ്ദേഹം വ്യക്‌തമാക്കി . വരുന്ന 22 ന്  യുഡിഎഫ് മുന്നണി  ഉപരോധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story