കോഴിക്കോട്: അമിതവേഗതയില്‍ അശ്രദ്ധമായി ഓടിച്ച സ്വകാര്യബസ്സിടിച്ച് മാവൂര്‍ റോഡില്‍ കാല്നടയാത്രക്കാരന് മരിക്കുകയും രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത കേസില്‍ ബസ് ഡ്രൈവര്‍ക്ക് നാലുവര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു . ഫറോക്ക് പാലേരിയില്‍ ഹമീദിനെയാണ് (54) ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി സി. സുരേഷ് കുമാര്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടരവര്‍ഷത്തെ അധിക തടവനുഭവിക്കണമെന്നും ഉത്തരവില്‍ പറയുന്നു . പിഴത്തുകയില്‍ 25,000 രൂപ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം വള്ളുവമ്ബ്രം രവീന്ദ്രന്റെ കുടുംബത്തിനും 5000 രൂപ വീതം പരിക്കേറ്റവര്‍ക്കും നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഐ.പി.സി 304, 308 വകുപ്പുകള്‍ പ്രകാരം കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് രജിസ്റ്റര്‍ചെയ്ത നരഹത്യാകേസിലാണ് കോടതിവിധി.
ബസ്സിടിച്ച് കാല്നടയാത്രക്കാരന് മരിച്ച സംഭവം ; ഡ്രൈവര്‍ക്ക് തടവും പിഴയും
You might also like
Comments are closed.