Times Kerala

കയ്യിൽ ഒന്നര കിലോ കഞ്ചാവ്, മുന്നിൽ എക്സൈസ് സംഘം.! ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടിയത് സാഹസികമായി

 
കയ്യിൽ ഒന്നര കിലോ കഞ്ചാവ്, മുന്നിൽ എക്സൈസ് സംഘം.! ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടിയത് സാഹസികമായി

കണ്ണൂർ: തളിപ്പറമ്പിൽ ഒന്നര കിലോയോളം കഞ്ചാവുമായിയുവാവ് അറസ്റ്റിൽ. തലശേരി നിട്ടൂർ മിഷൻ കോംപൗണ്ടിലെ ജയ് വിനാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പൊലീസിനെ ആക്രമിച്ചതുൾപ്പെടെ നിരവധി കേസുകളിലും പ്രതിയാണ് ജയ് വിൻ. മൊറാഴ കാനൂലിലെ മോത്തി കോളനിയിൽ നിന്നാണ് തളിപ്പറമ്പ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.കണ്ണൂർ എക്സ്സൈസ് ഇൻവിജിലൻസ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫിസർ വി കെ വിനോദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. കോളനിയിൽ നാലുമാസമായി താമസിച്ചുവരികയായിരുന്നു അറസ്റ്റിലായ ജയ് വിൻ. എക്സ്സൈസ് എത്തിയപ്പോൾ കഞ്ചാവ് ചെറിയ കവറുകളിലാക്കി മാറ്റുകയായിരുന്നു പ്രതി, എക്സൈസ് സംഘത്തെ കണ്ടപാടെ രക്ഷപെടാൻ ശ്രമിച്ച ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

Related Topics

Share this story