Times Kerala

തിരുവനന്തപുരത്ത് 20കോടിയുടെ കഞ്ചാവ് പിടികൂടിയ സംഭവം; പ്രധാന പ്രതി അറസ്റ്റിൽ

 
തിരുവനന്തപുരത്ത് 20കോടിയുടെ കഞ്ചാവ് പിടികൂടിയ സംഭവം; പ്രധാന പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഇരുപത് കോടിയോളം രൂപ വിലവരുന്ന കഞ്ചാവ് പിടികൂടിയ കേസിൽ പ്രധാനപ്രതി അറസ്റ്റിൽ. ചിറയിന്‍കീഴ് മുടപുരം സ്വദേശി ജയചന്ദ്രന്‍ നായരാണ് അറസ്റ്റിലായത്. ജയചന്ദ്രന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നും മുടപുരത്തുള്ള ഗോഡൗണില്‍ സൂക്ഷിക്കുകയാണ് ലക്ഷ്യമെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഒരാഴ്ച മുമ്പാണ്കണ്ടെയ്നറില്‍ എത്തിച്ച അഞ്ഞൂറ് കിലോയോളം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചത്. സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയായിരുന്നു ഇത്.സംസ്ഥാനത്തേക്കുള്ള കഞ്ചാവ് കടത്തിന്റ ബുദ്ധികേന്ദ്രമാണ് അറസ്റ്റിലായ ജയചന്ദ്രന്‍നായര്‍. ഹൈദരാബാദില്‍ താമസമാക്കിയ പഞ്ചാബുകാരന്‍ രാജുഭായിയില്‍ നിന്ന് കഞ്ചാവ് വാങ്ങി വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ച‌് വിദ്യാര്‍ഥികള്‍ക്കടക്കം വില്‍പന നടത്തുകയായിരുന്നു ഇയാളുടെ രീതി. രാഴ്ചയായി നീരീക്ഷിച്ചശേഷമാണ് ജയചന്ദ്രനെ അന്വേഷണസംഘം വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.

Related Topics

Share this story