Times Kerala

ലജ്ജ തോന്നുന്നു താങ്കളോട്.! എങ്ങനെയാണ് ഒരു സിനിമ മാത്രം സംവിധായകരുടെ പേരിലും മറ്റ് സിനിമകള്‍ തിരക്കഥാകൃത്തിന്റെ പേരിലും അറിയപ്പെടുന്നത്..; അല്‍ഫോന്‍സ് പുത്രനെതിരെ സംവിധായകന്‍ വി. കെ പ്രകാശ്.!

 
ലജ്ജ തോന്നുന്നു താങ്കളോട്.!  എങ്ങനെയാണ് ഒരു സിനിമ മാത്രം സംവിധായകരുടെ പേരിലും മറ്റ് സിനിമകള്‍ തിരക്കഥാകൃത്തിന്റെ പേരിലും അറിയപ്പെടുന്നത്..; അല്‍ഫോന്‍സ് പുത്രനെതിരെ സംവിധായകന്‍ വി. കെ പ്രകാശ്.!

അല്‍ഫോന്‍സ് പുത്രനെ വിമര്‍ശിച്ച് സംവിധായകന്‍ വി. കെ പ്രകാശ്. ട്രിവാന്‍ഡ്രം ലോഡ്ജ് സിനിമയ്‌ക്കെതിരെ ഒരു അഭിമുഖത്തിനിടെ അല്‍ഫോന്‍സ് പുത്രന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെയാണ് വി. കെ പ്രകാശിന്റെ പ്രതികരണം. 2013ലെ അല്‍ഫോന്‍സിന്റെ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായത്.

അശ്ലീല ഡയലോഗുകള്‍ നിറഞ്ഞ സിനിമകള്‍ മലയാളത്തിലുണ്ടെന്നാണ് ട്രിവാന്‍ഡ്രം ലോഡ്ജ് അടക്കമുള്ള സിനിമകളെ കുറിച്ച് അല്‍ഫോന്‍സ് പറയുന്നത്.
ഈ അഭിമുഖം എപ്പോള്‍ പുറത്ത് വന്നതാണെന്ന് അറിയില്ല എങ്കിലും ഈ അഭിപ്രായങ്ങള്‍ സ്വന്തം പ്രഫഷനോടുള്ള അനാദരവാണ്, ലജ്ജ തോന്നുന്നു എന്നാണ് സംവിധായകന്‍ വി. കെ പ്രകാശ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

വി. കെ പ്രകാശിന്റെ കുറിപ്പ്:

മഹാനായ ഒരാളുടെ അഭിമുഖം കാണാനിടയായി. ഇത് എന്നു വന്നതാണെന്ന് അറിയില്ല. സാധാരണ ഇതുപോലെ മണ്ടത്തരം പറയുന്ന കാര്യങ്ങളില്‍ ഞാന്‍ പ്രതികരിക്കാറില്ല. പക്ഷേ ഇതില്‍ പ്രതികരിക്കണമെന്ന് തോന്നി. സോഷ്യല്‍ മീഡിയയില്‍ അധികം പ്രശസ്തരല്ലാത്ത മറ്റ് സംവിധായകര്‍ക്ക് വേണ്ടിയാണിത്. അദ്ദേഹത്തിന്റെ അഭിമുഖത്തിലെ പ്രസ്താവനകള്‍ക്കുളള മറുപടിയാണ് ഇവിടെ ഞാന്‍ പറയുന്നത്. ട്രിവാന്‍ഡ്രം ലോഡ്ജിന്‍ ലഭിച്ചത് യുഎ സര്‍ട്ടിഫിക്കറ്റാണ്, യു സര്‍ട്ടിഫിക്കറ്റല്ല.

എന്തുകൊണ്ടാണ് ഈ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ആ സമയത്ത് തന്നെ സെന്‍സര്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. മറ്റ് സംവിധായകരുടെ സിനിമകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശത്തോടും ഞാന്‍ വിയോജിക്കുന്നു. എങ്ങനെയാണ് ഒരു സിനിമ മാത്രം സംവിധായകരുടെ പേരിലും മറ്റ് സിനിമകള്‍ തിരക്കഥാകൃത്തിന്റെ പേരിലും അറിയപ്പെടുന്നത്. നിങ്ങളുടെ അഭിപ്രായം ഈ പ്രഫഷനോട് തന്നെയുള്ള അനാദരവാണ്. ലജ്ജ തോന്നുന്നു താങ്കളോട്. ഈ അഭിമുഖം എപ്പോള്‍ പുറത്തുവന്നതാണെന്ന് അറിയില്ലെന്നും, എപ്പോഴായാലും അത് മോശമായിപ്പോയി.

Related Topics

Share this story