Nature

നെയ്മര്‍ കോവിഡ് മുക്തനായി; ടീമിനൊപ്പം പരിശീലനത്തിന് ചേർന്നു 

പാരിസ്: ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ സൂപ്പർതാരം നെയ്മർ കോവിഡ് മുക്തി നേടി. കോവിഡ് സ്ഥിരീകരിച്ചതിൻറെ പശ്ചാത്തലത്തിൽ ഐസൊലേഷനിലായിരുന്ന നെയ്മർ ടീമിനൊപ്പം പരിശീലനത്തിന് ചേർന്നെന്ന് പരിശീലകൻ തോമസ് ടൂഹെൽ അറിയിച്ചു.

നെയ്മറിനൊപ്പം എയ്ഞ്ചൽ ഡി മരിയ, ലിയാണ്ട്രൊ പരെദസ് എന്നിവരുടേയും കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. മൂന്നു പേരും തിങ്കളാഴ്ച്ച് മാഴ്സയ്ക്ക് എതിരേ നടക്കുന്ന മത്സരത്തിൽ കളിക്കും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.