Nature

16കാരിയെ വശത്തായിയത് പ്രണയം നടിച്ച്, പെൺകുട്ടിയുടെ വീട്ടിൽ മറ്റാരുമില്ലാത്ത സമയം നോക്കിയെത്തി ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: 16കാരിയെ സ്നേഹം നടിച്ച് വശത്താക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റില്‍. കല്ലാച്ചി പയന്തോങ്ങ് സ്വദേശി അഭിന്‍രാജ് (20)നെയാണ് നാദാപുരം സിഐ എൻ.സുനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. പെൺകുട്ടി ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ പ്രതി പെൺകുട്ടിയുടെ മറ്റാരുമില്ലാത്ത സമയം നോക്കി എത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. പോക്‌സോ ആക്ട് പ്രകാരം കേസ് റജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.