Times Kerala

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മോഷണം; സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കിയ ശേഷം തോക്ക് ചൂണ്ടി കവർച്ച

 
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മോഷണം; സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കിയ ശേഷം തോക്ക് ചൂണ്ടി കവർച്ച

ലക്നൗ: കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് തോക്കുചൂണ്ടി ജുവലറിയില്‍ കവർച്ച. ഉത്തര്‍പ്രദേശിലെ അലീഗഡിലാണ് സംഭവം. മാസ്ക് ധരിച്ചെത്തിയ മൂന്നംഗ സംഘം ജീവനക്കാര്‍ നല്‍കിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കിയ ശേഷമാണ് തോക്ക് പുറത്തെടുത്ത് ജീവനക്കാരെ ഭീഷണിപ്പെടിത്തി മോഷണം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.മാന്യമായ വേഷം ധരിച്ച് മാസ്ക് വച്ച് എത്തിയ യുവാക്കള്‍ക്ക് കടയുടമ സാനിറ്റൈസര്‍ നല്‍കുന്നു. കൈകള്‍ നന്നായി ശുചിയാക്കുന്നു. പിന്നാലെ ഷര്‍ട്ട് പൊക്കി അരയില്‍ തിരുകിവച്ചിരുന്ന നാടന്‍ കൈത്തോക്ക് പുറത്തെടുക്കുന്നു- അലീഗഡിലെ സുന്ദര്‍ ജുവലറിയില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. 40 ലക്ഷം രൂപയുടെ സ്വര്‍ണവും 40000 രൂപയുമായാണ് സംഘം ജ്വല്ലറിയിൽ നിന്നും കടന്നു കളയുന്നത്. മാസ്ക് വച്ചിട്ടുണ്ടെങ്കിലും യുവാക്കളെ നന്നായി തിരിച്ചറിയാനാകുമെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Related Topics

Share this story