Nature

എസ് ഡി പി ഐ പ്രവർത്തകന്റെ കൊലപാതകം; മുഴുവൻ പ്രതികളേയും തിരിച്ചറിഞ്ഞെന്ന് പോലീസ്

കണ്ണൂർ : കണ്ണവത്തെ എസ് ഡി പി ഐ പ്രവർത്തകൻ സലാഹുദ്ദീന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളേയും തിരിച്ചറിഞ്ഞെന്ന് പോലീസ്. കേസിൽ മൂന്ന് ബിജെപി പ്രവർത്തകർ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. മറ്റ് അഞ്ചു പേരെ കൂടിയാണ് അന്വേഷണ സംഘം തിരിച്ചറിഞ്ഞത്. രണ്ടു ദിവസത്തിനകം മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്നാണ് നിന്നും ലഭിക്കുന്ന സൂചന. കൊല നടന്ന സ്ഥലത്തു നിന്ന് പ്രതികളിൽ ഒരാളുടേതെന്ന് സംശയിക്കുന്ന വാച്ച് പോലീസ് കണ്ടെത്തി. സലാഹുദ്ദീന്റെ കാറ് പിന്തുടർന്ന് വന്ന ബൈക്ക് ഓടിച്ചയാളെയും വ്യക്തമായിട്ടുണ്ട്. എബിവിപി പ്രവർത്തകനായിരുന്ന ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയതിൽ സുഹൃത്തുക്കൾക്കുള്ള പ്രതികാരമാണ് സഹാലുദ്ദീന്റെ കൊല എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ശ്യാമപ്രസാദ് വധക്കേസിൽ ഏഴാം പ്രതിയായിരുന്നു കൊല്ലപ്പെട്ട സലാഹുദീൻ.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.