Nature

‘ശുപാര്‍ശയാണ് രീതിയെങ്കില്‍ പാര്‍ട്ടി ഭരണഘടന തിരുത്തുന്നതാണ് നല്ലത്’; കോണ്‍ഗ്രസ് പുനഃസംഘടനയില്‍ വിമർശനവുമായി കപില്‍ സിബല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പുനഃസംഘടനയില്‍ പരസ്യ വിമർശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്ത്. ശുപാര്‍ശയാണ് രീതിയെങ്കില്‍ പാര്‍ട്ടി ഭരണഘടന തിരുത്തുന്നതാണ് നല്ലതെന്ന് സിബല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് വേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ അങ്ങനെയാകട്ടേയെന്നും കപില്‍ സിബല്‍ പറഞ്ഞു.

‘അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 52 സീറ്റുകള്‍ക്ക് പകരം 272ല്‍ എത്തുമെന്ന് ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് പാർട്ടിക്ക് സാധിക്കണം. അങ്ങനെ ആയാൽ ഞാനൊരുപാട് സന്തോഷിക്കും. പാര്‍ട്ടി ഭരണഘടന പറയുന്നതില്‍ കൂടുതലൊന്നും ഞങ്ങള്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നില്ല. കോണ്‍ഗ്രസ് ഭരണഘടന പിന്തുടരണമെന്ന് മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടിയുടെ ഭരണഘടന പ്രകാരമല്ല എ.ഐ.സി.സി തിരഞ്ഞെടുപ്പ് നടന്നതെന്നും  കപില്‍ സിബല്‍ പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.