Nature

പാ​ർ​ല​മെ​ന്‍റ് സമ്മേളനത്തിന് മുന്നോടിയായ സ​ർ​വ​ക​ക്ഷി​യോ​ഗം ഉ​ണ്ടാ​വി​ല്ല

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മാനദണ്ഡങ്ങൾ കർശനമായി പാ​ലി​ച്ച് നാ​ളെ ആരംഭിക്കുന്ന പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യ സ​ർ​വ​ക​ക്ഷി​യോ​ഗം ഉ​ണ്ടാ​വി​ല്ല. ര​ണ്ട് പ​തി​റ്റാ​ണ്ടി​നി​ടെ ആ​ദ്യ സം​ഭ​വ​മാ​ണി​ത്. സാ​ധാ​ര​ണ​ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​നു​മു​മ്പാ​യി ലോ​ക്സ​ഭാ സ്പീ​ക്ക​ർ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്കു​ക പ​തി​വാ​ണ്. എ​ന്നാ​ൽ ഇത്തവണ സ​ർ​വ​ക​ക്ഷി​യോ​ഗം ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണ് റിപ്പോർട്ട്.

ഇതുവരെ ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത പു​തു​മ​കളാണ് ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ നീ​ളു​ന്ന സ​മ്മേ​ള​ന​ത്തി​ലു​ണ്ടാ​കു​ക. ഇ​താ​ദ്യ​മാ​യി രാ​ജ്യ​സ​ഭാ ചെ​യ​ർ മാ​നും ലോ​ക്സ​ഭാ സ്പീ​ക്ക​റും പ്ര​ധാ​ന​മ​ന്ത്രി​യും മ​ന്ത്രി​മാ​രും മു​തി​ർ​ന്ന നേ​താ​ക്ക​ളും ഉൾപ്പെടെ എ​ല്ലാ എം​പി​മാ​രും കോവിഡ് പശ്ചാത്തലത്തിൽ മാ​സ്ക് ധ​രി​ച്ചാ​കും പാ​ർ​ലമെ​ന്‍റി​ലെ​ത്തു​ക​യും ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്യു​ക.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.