Times Kerala

അഭ്യർത്ഥനകൾ തള്ളി ഇറാൻ, ഗുസ്തി താരം നവിദ് അഫ്കാരിയുടെ വധ ശിക്ഷ നടപ്പാക്കി

 
അഭ്യർത്ഥനകൾ തള്ളി ഇറാൻ, ഗുസ്തി താരം നവിദ് അഫ്കാരിയുടെ വധ ശിക്ഷ നടപ്പാക്കി

ടെഹ്‌റാന്‍: ഗുസ്തി താരം നവിദ് അഫ്കാരിയുടെ വധ ശിക്ഷ നടപ്പാക്കി ഇറാൻ. ലോകത്തിന്റെ പല ഭാഗത്ത് നിന്നും ഉണ്ടായ അഭ്യർത്ഥനകൾ എല്ലാം തള്ളിയാണ് ഇറാൻ ശിക്ഷ നടപ്പാക്കിയത്. സുരക്ഷ ഉദ്യോഗസ്ഥനെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ നടപ്പാക്കിയത്. 2018ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഇറാന്റെ തെക്ക് ഭാഗത്തുള്ള പട്ടണമായ ഷിറാസില്‍ വെച്ചായിരുന്നു സംഭവം.കേസിൽ അഫ്കാരിയുടെ കൂടെ പ്രതിചേര്‍ക്കപ്പെട്ട സഹോദരങ്ങളായ വഹീദിന് 54ഉം ഹബീബിന് 27ഉം വര്‍ഷം വീതം തടവ് വിധിച്ചിട്ടുണ്ട്.കൊല്ലപ്പെട്ട ആളുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രാദേശിക സമയം ഇന്നലെ രാവിലെ അഫ്കാരിയെ വധിച്ചു എന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്കാരിയ്‌ക്കെതിരെ വധശിക്ഷ വിധിച്ചത് അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വിവിധ കായിക സംഘടനകളുമെല്ലാം അഫ്കാരിയെ വധിക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. ഈ പ്രതിഷേധങ്ങൾ ഒന്നും ചെവിക്കൊള്ളാതെയാണ് ഇറാൻ ശിക്ഷാ വിധി നടപ്പാക്കിതെ.

Related Topics

Share this story