Times Kerala

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

 
ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

വിനോദസഞ്ചാര വകുപ്പിനു കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരം സെന്ററില്‍ 2019-20 അധ്യായന വര്‍ഷത്തെ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ്, ഫുഡ് പ്രൊഡക്ഷന്‍ എന്നിവയിലാണ് ഒരു വര്‍ഷത്തെ കോഴ്‌സ്. എസ്.എസ്.എല്‍.സിയാണ് യോഗ്യത.

അപേക്ഷകള്‍ 31നകം കുറവന്‍കോണത്തെ സെന്ററില്‍ ലഭിക്കണം. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപന്റോടുകൂടി പഠനം സൗജന്യമാണ്. മറ്റ് വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഫീസ് ഇളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0471 – 2728340.

Related Topics

Share this story