Nature

ലോക്ക്ഡൗണിൽ കേസുകൾ വ്യാപകമായി കെട്ടിക്കിടക്കുന്നു; മധ്യസ്ഥത സാധ്യത പരിശോധിക്കണം: ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ

ന്യൂഡൽഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണം കേസുകൾ കെട്ടികിടക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ. വിരമിച്ച ജസ്റ്റിസ് ആര്‍.ഭാനുമതി എഴുതിയ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസുകൾ വ്യാപകമായി കെട്ടികിടക്കുന്നതിനെ തുടർന്ന് മധ്യസ്ഥത എന്ന സാധ്യത പരിശോധിക്കണമെന്നും എല്ലാ കേസുകളിലും സാധ്യമല്ലെങ്കിലും ചില കേസുകളിലെങ്കിലും അത് പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. കോവിഡ് രോഗം എന്ന് തീരുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല. കോവിഡിനൊപ്പം സഞ്ചരിക്കുകയേ വഴിയുള്ളുവെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.