Nature

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം നാളെ ആരംഭിക്കും 

ന്യൂഡൽഹി: പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കം. കോവിഡ് വ്യാപന ഭീതിക്കിടെ 18 ദിവസത്തെ സമ്മേളനമാണ് തീരുമാനിച്ചിരിക്കുന്നത്. ലോക്സഭയും രാജ്യസഭയും നാല് മണിക്കൂര്‍ വീതമാകും ഓരോ ദിവസവും സമ്മേളിക്കുക.

അതേസമയം, സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഇന്ന് രാവിലെ ഡൽഹിയിൽ ചേരും.

ചൈന അതിര്‍ത്തി സംഘർഷം, കോവിഡ് രോഗ പ്രതിരോധം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ പാര്‍ലമെന്റിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.