Nature

യു​എ​സ് ഓ​പ്പ​ണ്‍ കി​രീ​ടം ന​വോ​മി ഒ​സാ​ക്ക​യ്ക്ക്

ന്യൂയോര്‍ക്ക് : ആ​വേ​ശ​ര​മാ​യ ക​ലാ​ശ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ യു​എ​സ് ഓ​പ്പ​ണ്‍ കി​രീ​ടത്തിൽ മുത്തമിട്ട് ജ​പ്പാ​ന്‍ താ​രം ന​വോ​മി ഒ​സാ​ക്ക​ . ഫൈ​ന​ലി​ല്‍ ആ​ദ്യ സെ​റ്റ് കൈ​വി​ട്ട ശേ​ഷ​മാ​ണ് വി​ക്ടോ​റി​യ അ​സ​ര​ങ്ക​ക്ക് എ​തി​രെ 22കാ​രി​യാ​യ ഒ​സാ​ക്ക ജ​യം ക​ണ്ട​ത് . ക​രി​യ​റി​ലെ മൂ​ന്നാം ഗ്രാ​ന്‍റ് സ്ലാം ​കി​രീ​ട​വും ര​ണ്ടാം യു​എ​സ് ഓ​പ്പ​ണ്‍ കി​രീ​ട​വും ആ​ണ് ഒ​സാ​ക്ക​ക്ക് ഇ​ത് .

ക​ളി​ച്ച മൂ​ന്ന് ഗ്രാ​ന്‍റ് സ്ലാം ​ഫൈ​ന​ലി​ലും ജ​യം കാ​ണാ​ന്‍ താ​ര​ത്തി​ന് ആ​യി . ആ​ദ്യ സെ​റ്റി​ല്‍ ഒ​സാ​ക്ക​യു​ടെ ആ​ദ്യ സ​ര്‍​വീ​സ് ത​ന്നെ ബ്രൈ​ക്ക് ചെ​യ്താ​ണ് അ​സ​ര​ങ്ക തു​ട​ങ്ങി​യ​ത്. ആ ​സെ​റ്റ് 6-1 നു ​അ​സ​ര​ങ്ക 26 മി​നി​റ്റി​നു​ള്ളി​ല്‍ സ്വ​ന്ത​മാ​ക്കി. ര​ണ്ടാം സെ​റ്റി​ലും തു​ട​ക്ക​ത്തി​ല്‍ അ​സ​ര​ങ്ക​യ്ക്കാ​യി​രു​ന്നു മു​ന്നേ​റ്റം. എ​ന്നാ​ല്‍ പ​തു​ക്കെ മ​ത്സ​ര​ത്തി​ല്‍ താ​ളം ക​ണ്ട​ത്തി​യ ഒ​സാ​ക്ക പി​ന്നീ​ട് അ​സ​ര​ങ്ക​യ്ക്ക് ഒ​രു അ​വ​സ​ര​വും ന​ല്‍​കി​യി​ ല്ല.

ര​ണ്ടാം സെ​റ്റ് 6-3ന് ​സ്വ​ന്ത​മാ​ക്കി ഒ​സാ​ക്ക അ​സ​ര​ങ്ക​യ്ക്ക് ഒ​പ്പ​മെ​ത്തി . മൂ​ന്നാം സെ​റ്റും ര​ണ്ടാം സെ​റ്റി​ന്‍റെ ത​നി​യാ​വ​ര്‍​ത്ത​ന​മാ​യി​രു​ന്നു. പ​ക്ഷേ, അ​സ​ര​ങ്ക​യ്ക്ക് നി​ലം​തൊ​ടാ​നു​ള്ള അ​വ​സ​രം പോ​ലും ഒ​സാ​ക്കി ന​ല്‍​കി​യി​ല്ല. ഒ​ടു​വി​ല്‍ ഒ​രു​മ​ണി​ക്കൂ​ര്‍ 53 മി​നി​റ്റ് നീ​ണ്ട മ​ത്സ​ര​ത്തി​ലെ മൂ​ന്നാം സെ​റ്റും സ്വ​ന്ത​മാ​ക്കി ഒ​സാ​ക്ക കി​രീ​ട​മു​യ​ര്‍​ത്തി. സ്കോ​ര്‍ 1-6, 6-3, 6-3

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.