Nature

നീറ്റ്​ പരീക്ഷാപേടിയിൽ തമിഴ്​നാട്ടില്‍ രണ്ടു വിദ്യാര്‍ഥികള്‍കൂടി ആത്മഹത്യ ചെയ്​തു

ചെ​ന്നൈ : നീ​റ്റ്​ പ​രീ​ക്ഷ പാ​സാ​വു​മോ​യെ​ന്ന ആ​ശ​ങ്ക​യെ തു​ട​ര്‍​ന്ന്​ ര​ണ്ട്​ വി​ദ്യാ​ര്‍​ഥി​ക​ള്‍ ജീവനൊടുക്കി . ശ​നി​യാ​ഴ്​​ച പു​ല​ര്‍​ച്ച മ​ധു​ര സാ​യു​ധ സൈ​നി​ക റി​സ​ര്‍​വ്​ ​ക്വാ​ര്‍​േ​ട്ട​ഴ്​​സി​ല്‍ താ​മ​സി​ക്കു​ന്ന മു​രു​ക​സു​ന്ദ​ര​ത്തി​െന്‍റ മ​ക​ള്‍ ജ്യോ​തി ശ്രീ​ദു​ര്‍​ഗ​ മു​റി​യി​ലെ ഫാ​നി​ല്‍ കെ​ട്ടി​ത്തൂ​ങ്ങി മ​രി​ച്ചു .ത​നി​ക്ക്​ ഭ​യം തോ​ന്നു​ന്ന​താ​യും ക്ഷ​മി​ക്ക​ണ​മെ​ന്നും എ​ഴു​തി​യ ക​ത്തും വി​ഡി​യോ ക്ലി​പ്പി​ങ്ങും പൊ​ലീ​സ് സംഭവസ്ഥലത്ത് നിന്ന്​ ക​ണ്ടെ​ടു​ത്തു .

ധ​ര്‍​മ​പു​രി ആ​ദി​ത്യ​യാ​ണ് (20)​ മ​രി​ച്ച ര​ണ്ടാ​മ​ത്തെ വി​ദ്യാ​ര്‍​ഥി. വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത്​ കു​റി​പ്പെ​ഴു​തി​വെ​ച്ച​തി​നു​ശേ​ഷം തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത്​ നീ​റ്റ്​ പ​രീ​ക്ഷ ഭയന്ന് ഒ​രു മാ​സ​ത്തി​നി​ടെ ആ​ത്മ​ഹ​ത്യ ചെ​യ്​​ത വി​ദ്യാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണം നാ​ലാ​യി .

ത​മി​ഴ്​​നാ​ട്ടി​ല്‍ ബി.​ജെ.​പി ഒ​ഴി​കെ മ​റ്റെ​ല്ലാ രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ള്‍​ക്കും നീ​റ്റ്​ പ​രീ​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണു​ള്ള​ത്. ര​ണ്ടു​വ​ര്‍​ഷം മുമ്പു​​ അ​രി​യ​ല്ലൂ​രി​ല്‍ അ​നി​ത എ​ന്ന പെ​ണ്‍​കു​ട്ടി നീ​റ്റ്​ പ​രീ​ക്ഷ​യി​ല്‍ തോ​റ്റ​തി​നെ തു​ട​ര്‍​ന്ന്​ ജീ​വ​നൊ​ടു​ക്കി​യ​ത്​ വ​ന്‍ രാ​ഷ്​​ട്രീ​യ കോ​ളി​ള​ക്കം സൃഷ്ടിച്ചിരുന്നു .

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.