Nature

കാണാതായ അഞ്ച് യുവാക്കളെ ചൈന ഇന്ത്യക്ക് കൈമാറി

ന്യൂഡല്‍ഹി : അരുണാചല്‍പ്രദേശില്‍ നിന്ന് കാണാതായ അഞ്ച് യുവാക്കളെ ചൈനീസ് സേന ഇന്ത്യക്ക് കൈമാറി . ചൈനയുടെ ഭാഗത്തുവച്ച്‌ ശനിയാഴ്ച രാവിലെ ഇന്ത്യന്‍ സൈന്യം യുവാക്കളെ ഏറ്റുവാങ്ങി . ഇവരെ 14 ദിവസം സമ്പര്‍ക്കവിലക്കില്‍ താമസിപ്പിച്ചശേഷം വീട്ടിലേക്ക് അയക്കും . 10 ദിവസം ചൈനീസ് സേനയുടെ പിടിയിലായിരുന്നതിനാല് കരസേന വിശദമായി കാര്യങ്ങൾ ചോദിച്ചറിയും.

അപ്പര്‍ സുബാന്‍സിരി ജില്ലയിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍നിന്ന് സെപ്തംബര്‍ രണ്ടിനാണ് ഇവരെ കാണാതായത് . ഇവര് പിടിയിലയതായി ഹോട്ട്ലൈന്‍ ആശയവിനിമയത്തില്‍ 8 ന് ചൈനീസ് സേന അറിയിച്ചിരുന്നു .

മക്മോഹന്‍ രേഖയിലെ ഇന്ത്യന്‍ സൈന്യത്തിന്റെ നിരീക്ഷണകേന്ദ്രത്തിലേക്ക് അവശ്യസാധനങ്ങള്‍ തലച്ചുമടായി എത്തിക്കുന്നതിടയിലാണ് യുവാക്കള്‍ ചൈനയുടെ പിടിയിലായത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.