Nature

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഇന്നലെ രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ വീണ്ടും എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് .

ആഗസ്റ്റ് 2 ന് കോവിഡ് ബാധിതനായതിനെ തുടർന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമിത് ഷാ രോഗമുക്തനായി ആഗസ്റ്റ് 14 ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ആയിരുന്നു . തുടര്‍ന്ന് ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം നിരീക്ഷണത്തില്‍ കഴിയവെ ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആഗസ്റ്റ് 18 ന് എയിംസില്‍ പ്രവേശിപ്പിച്ചു . ആരോഗ്യവാനായി ആഗസ്റ്റ് 31 ന് അദ്ദേഹം ആശുപത്രി വിട്ടു .

കോവിഡ് മുക്തനായെങ്കിലും ശ്വസിക്കുന്നതിന് ചില ബുദ്ധിമുട്ടുകള്‍ അദ്ദേഹം നേരിടുന്നുണ്ടായിരുന്നു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.