Nature

ഡല്‍ഹിയിൽ 24 മണിക്കൂറിനിടെ 4,321 പേര്‍ക്ക് കോവിഡ്

ഡല്‍ഹി : രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാക്കുകയാണ് . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,321 പേര്‍ക്ക് ഡല്‍ഹിൽ കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,14,069 ആയി വര്‍ധിച്ചതായി ഡല്‍ഹി ആരോഗ്യവകുപ്പ് അറിയിച്ചു .

24 മണിക്കൂറിനിടെ 28 പേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു . 2.20 ശതമാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്ക്. ഇതുവരെ 4,715 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത് . 1,81,295 പേര്‍ ഇതുവരെ രോഗമുക്തരായി . ഇതില്‍ 3,141 പേരും ഇന്ന് രോഗമുക്തരായവരാണ്. 28,059 രോഗികള്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.