Nature

പാർലമെന്റ് സമ്മേളനം; ആദ്യഘട്ടത്തിൽ സോണിയയും രാഹുലും പങ്കെടുക്കില്ല

ന്യൂഡൽഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുക്കില്ല. വാർഷിക മെഡിക്കൽ പരിശോധനയ്ക്കായി സോണിയ വിദേശത്തേയ്ക്ക് പോയിരിക്കുകയാണ്. രാഹുൽ ഗാന്ധിയും സോണിയക്കൊപ്പമുണ്ട്. കുറച്ചു ദിവസങ്ങൾക്കു ശേഷം രാഹുൽ മടങ്ങി വരുമ്പോൾ പ്രിയങ്ക ഗാന്ധി സോണിയയുടെ അടുത്തേയ്ക്ക് പോകുമെന്നാണ് വിവരം.

യാത്രയ്ക്ക് മുന്നോടിയായി സോണിയ ഗാന്ധി തന്റെ പാർലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തി. ലോക്സഭയിലും രാജ്യസഭയിലും സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ചും ഏകോപനത്തെ സംബന്ധിച്ചും സോണിയ നിർദേശങ്ങൾ നൽകിയതായും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങൾ സഭകളിൽ ഉന്നയിക്കാനും നിർദേശം നൽകിയതായാണ് സൂചന.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സെപ്റ്റംബർ 14ന് പാർലമെന്റിന്റെ മഴക്കാല സമ്മേളനം ആരംഭിക്കുന്നത്. ഫെയ്സ് മാസ്ക് നിർബന്ധമാണ്. എംപിമാർ സാമൂഹിക അകലം പാലിക്കണം. ഇതിനായി ഇരുസഭകളുടേയും ചേംബറുകളും ഗാലറികളും ഉപയോഗപ്പെടുത്തും. ഒരു ദിവസം ഇരു സഭകളും നാല് മണിക്കൂർ വീതമായിരിക്കും ചേരുക.

You might also like

Comments are closed.