Nature

പറവൂരില്‍ പിതാവിന്റെ മരണത്തിൽ മകൻ അറസ്റ്റിൽ

എറണാകുളം: പറവൂരില്‍ ചെറിയപ്പിള്ളി സ്വദേശി ജലാധരന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ജലാധരന്റെ മൂത്തമകന്‍ രാഹുല്‍ ദേവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജലാധരന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്‌തത്‌.

അടിവയറ്റിനേറ്റ ചവിട്ടാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതാണ് മരണം കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. നേരത്തെ അച്ഛന്‍ തലയിടിച്ച് വീണാണ് മരിച്ചതെന്ന് രാഹുല്‍ ദേവ് പോലീസിന് മൊഴി നല്‍കിയിരുന്നു.

വീട്ടില്‍ ജലാധരനും, മക്കളും പതിവായി മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ചൊവ്വാഴ്ചയും സമാനമായ രീതിയില്‍ ജലാധരനും മക്കളും ചേര്‍ന്ന് വഴക്കിട്ടിരുന്നു. ഇതിനിടെയാണ് ജലാധരന് ചവിട്ടേറ്റത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

 

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.