Nature

പ്ര​ശാ​ന്ത് ഒരു വർഷം കൂടി ബ്ലാസ്റ്റേഴ്സിൽ തുടരും

​കൊ​ച്ചി: മ​ല​യാ​ളി താ​ര​വും വിം​ഗ​റു​മാ​യ കെ. ​പ്ര​ശാ​ന്ത് ബ്ലാസ്റ്റേഴ്സിൽ തുടരും. കോ​ഴി​ക്കോ​ട് നി​ന്നു​ള്ള 23കാ​ര​നാ​യ താ​രം ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ വ​രു​ന്ന സീ​സ​ണി​ലും ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും. ഒ​രു വ​ർ​ഷ​ത്തേ​ക്കാണ് ബ്ലാ​സ്റ്റേ​ഴ്സ് താരത്തിന് ക​രാ​ർ നീ​ട്ടിയത്.

പ​രി​ശീ​ല​ന​ത്തി​നാ​യി ഐ ​ലീ​ഗ് ചെ​ന്നൈ സി​റ്റി എ​ഫ്‌​സി​ക്ക് കൈ​മാ​റു​ന്ന​തി​ന് മു​ന്‍​പാ​യി 2016 ആ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് പ്ര​ശാ​ന്തു​മാ​യി ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​ത്. ഐ​എ​സ്എല്ലിന്‍റെ ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് താരം കാഴ്ച വച്ചത്.

പ്രാ​ദേ​ശി​ക​മാ​യ പ്ര​തി​ഭ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും കേ​ര​ള​ത്തെ ഫു​ട്‌​ബോ​ളി​ന്‍റെ ഒ​രു കോ​ട്ട​യാ​ക്കി മാ​റ്റു​ന്ന​തി​നുമു​ള്ള കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ കാ​ഴ്ച​പ്പാ​ടി​ന് ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന​താ​ണ് പ്ര​ശാ​ന്തു​മാ​യു​ള്ള ക​രാ​ര്‍ ദീ​ര്‍​ഘി​പ്പി​ക്ക​ൽ.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.