Nature

ഉപതിരഞ്ഞെടുപ്പ് വേണ്ട; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ചീഫ് സെക്രട്ടറിയുടെ കത്ത്

ചവറ, കുട്ടനാട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന സർവകക്ഷി യോഗത്തിന്റെയും സർക്കാരിന്റെയും അഭിപ്രായം ചീഫ് സെക്രട്ടറി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തുക പ്രായോഗികമല്ല. ഏപ്രിലിൽ നിയമസഭയുടെ കാലാവധി അവസാനിക്കുകയാണ്. കുറഞ്ഞ കാലയളവിലേക്ക് ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിൽ അർഥമില്ലെന്നും മാത്രമല്ല, ഇത് വലിയ ചെലവ് ഉണ്ടാക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.

സർവകക്ഷിയോഗത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന ഏകകണ്‌ഠമായ അഭിപ്രായമാണുണ്ടായത്. ഇതിനോട് സർക്കാർ യോജിക്കുന്നു. ഇക്കാര്യങ്ങൾ ചീഫ് സെക്രട്ടറിയുടെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും. സർക്കാരിന്റെയും സർവകക്ഷി യോഗത്തിന്റെയും അഭിപ്രായം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പരിഗണിച്ചു വരികയാണ്. നവംബർ പതിനൊന്നിന് ശേഷം തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം ഉദ്യോഗസ്ഥർക്ക് കൈമാറാനാണ് സാധ്യത.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.