Nature

പാലും തേനും ചര്‍മത്തിന്‌….

പാലും തേനും നല്ല ഭക്ഷണവസ്‌തുക്കളാണ്‌. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മസൗന്ദര്യത്തിനും ഇവ ഏറെ ഗുണകരമാണ്‌.

തേനും പാലും ചര്‍മത്തിനു നല്‍കുന്ന ഗുണങ്ങളെക്കുറിച്ചറിയൂ,

ഇവ ചര്‍മത്തില്‍ പുരട്ടി അല്‍പം കഴിഞ്ഞു കഴുകിക്കളഞ്ഞു നോക്കൂ, ചര്‍മത്തിളക്കം വര്‍ദ്ധിയ്‌ക്കുന്നതായി അനുഭവപ്പെടും. ഇവ നല്ല ആന്റിഓക്‌സിഡന്റാണ്‌. ദിവസം മുഴുവന്‍ ചര്‍മത്തിന്‌ തിളക്കം നല്‍കും.

പാലും തേനും കലര്‍ത്തി ചര്‍മത്തില്‍ പുരട്ടുന്നത്‌ മുഖത്തുണ്ടാകുന്ന ചുളിവുകള്‍ ഭേദമാക്കും.

തേനും പാലും കലര്‍ത്തി മുഖത്തു പുരട്ടുന്നത്‌ മുഖക്കുരുവിന്‌ ശമനമുണ്ടാക്കും.

വിണ്ടുപൊട്ടുന്ന ചുണ്ടുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്‌. ഇവ രണ്ടും കലര്‍ത്തിയോ വെവ്വേറെയോ ചുണ്ടില്‍ പുരട്ടാം.

ചിക്കന്‍പോക്‌സിന്റേതടക്കമുള്ള പാടുകള്‍ ചര്‍മത്തില്‍ നിന്നകറ്റാന്‍ തേന്‍, പാല്‍ മിശ്രിതത്തിനു കഴിയും.

നല്ല ഉറക്കം സൗന്ദര്യത്തിനും പ്രധാനം. രാത്രി കിടക്കാന്‍ നേരത്ത്‌ അല്‍പം തേന്‍ പാലില്‍ കലര്‍ത്തി കുടിച്ചു നോക്കൂ, ഉറക്കം ലഭിയ്‌ക്കും.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.