Nature

മേല്‍ച്ചുണ്ടിലെ രോമം കളയാന്‍ മുട്ട

മീശ പുരുഷന്‌ അലങ്കാരമാണെങ്കിലും സ്‌ത്രീകള്‍ക്കു നല്‍കുന്നത്‌ അപകര്‍ഷതാബോധമാണ്‌. മേല്‍ച്ചുണ്ടിലെ രോമം കളയാന്‍ ബ്ലീച്ചിംഗ്‌, ത്രെഡിംഗ്‌ പോലുളള വഴികളെയാണ്‌ സാധാരണ ആശ്രയിക്കാറ്‌. ഇതൊന്നും കൂടാതെ മുട്ട ഉപയോഗിച്ച്‌ മേല്‍ച്ചുണ്ടിലെ രോമം നീക്കം ചെയ്യാന്‍ സാധിയ്‌ക്കും. വളരെ ലളിതമായ വിദ്യ. ഇതെങ്ങനെയെന്നു നോക്കൂ,

മുട്ടവെള്ള-1 കടലമാവ്-1 ടേബിള്‍ സ്പൂണ്‍ പഞ്ചസാര-1 ടേബിള്‍ സ്പൂണ്‍

ഈ മൂന്നു മിശ്രിതങ്ങളും നല്ലപോലെ ചേര്‍ത്തിളക്കുക. ഈ പേസ്റ്റ് മേല്‍ച്ചുണ്ടില്‍ പുരട്ടുക.

അര മണിക്കൂര്‍ കഴിയുമ്പോള്‍ ഉണങ്ങിയ ഇത് ഒരു മാസ്‌ക് പോലെയാകും.

രോമ വളര്‍ച്ചയുടെ വിപരീതഭാഗത്തേയ്ക്ക് ഇത് ബലമായി പൊളിച്ചെടുക്കുക. ഒരാഴ്ചയില്‍ മൂന്നു നാലു തവണ ഇതു ചെയ്യുന്നത് രോമം നീക്കുക മാത്രമല്ല, രോമവളര്‍ച്ച കുറയ്ക്കുകയും ചെയ്യും.

മുട്ടവെള്ളയ്‌ക്കൊപ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്തും ഈ വഴി പരീക്ഷിയ്ക്കാം. ഈ മിശ്രിതം മുഖത്തു മുഴുവന്‍ പുരട്ടുന്നത് മുഖത്തിന് നിറവും തിളക്കവും നല്‍കുകയും ചെയ്യും.കടലമാവിന് പകരം കോണ്‍ഫ്‌ളോറും ഉപയോഗിയ്ക്കാം. ഒരാഴ്ച കൊണ്ട് വെളുക്കാം.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.