Nature

‘യൂണിവേഴ്സല്‍’ തട്ടിപ്പിൽ എം.ഡി ഗൗതം രമേശ് കസ്റ്റഡിയില്‍; തട്ടിയത് 3500 കോടി

മലയാളികളില്‍ നിന്നടക്കം 3500 കോടിയുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ കോയമ്പത്തൂരിലെ യൂണിവേഴ്സല്‍ ട്രേഡിങ് സൊലൂഷന്‍സ് എം.ഡി ഗൗതം രമേശ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍. പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്‌ദാനം നല്‍കി കേരളത്തില്‍ വ്യാപകമായി മണിച്ചെയില്‍ തട്ടിപ്പു നടത്തിയ യു.ടി.എസിനെക്കുറിച്ചുളള വാർത്തയാണ് പുറത്ത് വന്നത്.

പിന്നാലെ സംഭവത്തിൽ കേരള പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കേരളത്തില്‍ നിന്നുളള പൊലീസ് ഉദ്യോഗസ്ഥര്‍ രമേശിനെ ചോദ്യം ചെയ്യുന്ന സേലത്തേക്ക് തിരിച്ചു. അറസ്റ്റ് നടപടികള്‍ക്കു ശേഷം കേരള പൊലീസും ഗൗതം രമേശിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.