Times Kerala

കനത്ത മഴ; കാസർഗോഡ് ഉരുൾപൊട്ടൽ

 
കനത്ത മഴ; കാസർഗോഡ് ഉരുൾപൊട്ടൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്നു. വടക്കൻ കേരളത്തിൽ കനത്ത മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ രേഖപ്പെടുത്തിയത്. ഇതിനിടെ കാസർഗോഡ് ജില്ലയിലെ ബളാൽ – രാജപുരം റോഡിൽ കോട്ടക്കുന്നിൽ ഉരുൾപൊട്ടലുണ്ടായി, സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകട സാധ്യത മുന്നിൽ കണ്ടു മൂന്ന് കുടുംബങ്ങളോട് മാറി താമസിക്കാൻ വെള്ളരിക്കുണ്ട് തഹസിൽദാർ നിർദ്ദേശം നൽകി.

Related Topics

Share this story