Times Kerala

നിയന്ത്രണം വിട്ട റോഡ് റോളര്‍ ഇടിച്ചു തകര്‍ത്തത് കടയും, വീടും; ഒഴിവായത് വന്‍ ദുരന്തം; വീഡിയോ വൈറൽ

 
നിയന്ത്രണം വിട്ട റോഡ് റോളര്‍ ഇടിച്ചു തകര്‍ത്തത് കടയും, വീടും; ഒഴിവായത് വന്‍ ദുരന്തം; വീഡിയോ വൈറൽ

തിരുവനന്തപുരം: നിയന്ത്രണം വിട്ട് അമിത വേഗതയില്‍ ഓടിവന്ന റോഡ് റോളര്‍ സമീപത്തെ കടയും വീട്ടു ചുമരും ഇടിച്ചു തകര്‍ത്തു പോകുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. തിരുവനന്തപുരം ചെമ്പഴന്തിയിലാണ് സംഭവം. അതേസമയം, റോഡില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളെ ഒന്നും ഇടിക്കാതെയാണ് റോഡ് റോളര്‍ കടന്ന് പോയത്. എന്നാല്‍ അപകടത്തില്‍ കടയുടമയായ സ്ത്രീക്ക് പരിക്ക് പറ്റിയിട്ടുണ്ട്. തലനാരിഴയ്ക്കാണ് തൊട്ടു മുന്‍പ് കടന്നുപോയ വാഹനങ്ങള്‍ രക്ഷപ്പെട്ടത് .വെഞ്ഞാറമൂട് സ്വദേശിയുടേതാണ് റോഡ് റോളര്‍.സംഭവത്തിൽ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Related Topics

Share this story