Nature

എട്ടുവർഷം ദമ്പതിമാരായി കഴിഞ്ഞു, ഭാര്യ സ്ത്രീയല്ലെന്ന് പുറംലോകം അറിയുന്നത് മരണശേഷം പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ.!!

സെഹോര്‍: അവിശ്വസനീയമായ ഒരു വാർത്തയാണ് മധ്യപ്രദേശിലെ സെഹോര്‍ പട്ടണത്തില്‍ നിന്നും പുറത്ത് വരുന്നത്. ലോകത്തിനു മുന്നിൽ എട്ടുവര്‍ഷം ഭാര്യഭര്‍ത്താക്കന്‍മാരായി ജീവിച്ച ദമ്പതികളുടെ മരണശേഷമാണ് ഞെട്ടിക്കുന്ന ഒരു സംഭവം വീട്ടുകാരും നാട്ടുകാരും അറിയുന്നത്. ദമ്പതികളിൽ ഭാര്യ സ്ത്രീയല്ലെന്ന ഞെട്ടിക്കുന്ന സത്യമാണ് ഇരുവരുടെയുംമരണശേഷവും കുടുംബവും നാട്ടുകാരും അറിഞ്ഞത്. 2012 ലാണ് ഇരുവരും വിവാഹിതരായത്.ഹെട്രോസെക്ഷ്വൽ ദമ്പതികളായി ജീവിച്ച ഇവര്‍ രണ്ട് വര്‍ഷത്തിന് ശേഷം ഒരു കുട്ടിയെ ദത്തെടുക്കുകയായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം ദമ്പതികള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ ഭാര്യ തീക്കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിനും ഗുരുതരമായി പൊള്ളലേറ്റു.തുടർന്ന് ബന്ധുക്കൾ ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആശുപത്രിയിൽ വച്ച് ഭാര്യ മരിച്ചു. നാല് ദിവസങ്ങൾക്ക് ശേഷം ഭര്‍ത്താവും മരിച്ചു. തുടർന്ന് പുറത്ത് വന്ന പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുവരും പുരുഷന്മാരാണെന്ന് ഡോക്ടര്‍മാര്‍ കുറിച്ചിരുന്നത്. ഇതേക്കുറിച്ച് പോലീസ് ദമ്പതികളുടെ കുടുംബത്തോടു ചോദിച്ചപ്പോള്‍ അവര്‍ക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടി. തുടർന്ന് വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരുന്നു. അത് ലഭിച്ചതോടെ വിവരം ഉറപ്പിക്കുകയായിരുന്നു..

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.