Nature

മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യുന്നത് നിയമപരമായ നടപടിമാത്രമാണെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത് നിയമപരമായ നടപടിമാത്രമാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു . ജലീല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു .

തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടക്കുന്നത് . ജലീലിന്റെ വിഷയത്തില്‍ നേരത്തെ തന്നെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട് . ജലീലിൽ നിയമപരമായി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകും . നിലവില്‍ മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യുന്നത് നിയമപരമായ നടപടിമാത്രമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു .

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കോണ്‍ഗ്രസിന്റെയും ബിജെപിയും ശ്രമങ്ങളാണ് കേരളത്തില്‍ ഉണ്ടാകുന്നത്. കോണ്‍ഗ്രസ് ബി ജെ പിയുടെ ബി ടീം ആയി മാറിയെന്നും കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ പോളിറ്റ്ബ്യൂറോയില്‍ വ്യക്തമാക്കി .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.