Nature

ലാറ്ററല്‍ എന്‍ട്രി പ്രവേശനം

മലപ്പുറം; പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക് കോളജിലെ ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേയ്ക്കുളള പ്രവേശനം സെപ്തംബര്‍ 14ന് പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളജില്‍ നടക്കും. www.polyadmission.org/let എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഫീസ് എന്നിവ സഹിതം രക്ഷിതാവുമായി ഹാജരാകണം. അഡ്മിഷന് രാവിലെ 8.30ന് 65 റാങ്ക് വരെയുളളവരും വിശ്വകര്‍മ്മ വിഭാഗത്തിലെ 150 റാങ്ക് വരെയുളളവരും എസ്.സി വിഭാഗത്തിലെ 400 റാങ്ക് വരെയുളളവരും എസ്.ടി, കുടുംബി, ധീവര എന്നീ വിഭാഗങ്ങളിലുള്ളവരും ഹാജരാകണം. ഉച്ചയ്ക്ക് ഒന്നിന് ഐ.ടി.ഐ വിഭാഗക്കാരായ സിവില്‍ ട്രേഡില്‍ റാങ്ക് 60 വരെയുളളവരും മെക്കാനിക്കല്‍ റാങ്ക് 100 വരെയുളളവരും ഇലക്ട്രിക്കല്‍ റാങ്ക് 100 വരെയുള്ളവരും ഇലക്‌ട്രോണിക്‌സില്‍ റാങ്ക് പട്ടികയിലെ മുഴുവന്‍ പേരും ഹാജരാകണം. 1,00,000 രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ 15,600 രൂപയും 1,00,000 രൂപയില്‍ താഴെ വരുമാനമുളളവര്‍ 13,000 രൂപയും എസ്.സി/എസ്.ടി വിഭാഗക്കാര്‍ 3000 രൂപയും അഡ്മിഷന്‍ സമയത്ത് അടയ്ക്കണം. അഡ്മിഷന്‍ വിവരങ്ങള്‍ www.polyadmission.org/let, www.gptcperinthalmanna.in എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.