Nature

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പുതിയ ഭക്ഷ്യമിശ്രിതമായി ജില്ലാ ഐ.സി.ഡി.എസ്

മലപ്പുറം; ന്യൂട്രിഫിറ്റ് മലപ്പുറം പദ്ധതിയുടെ ഭാഗമായി ഗര്‍ഭിണികള്‍ക്കും ആറ് മാസം വരെ മുലയൂട്ടുന്ന അമ്മമാര്‍ക്കും സമ്പൂര്‍ണ്ണ പോഷണം ഉറപ്പുവരുത്തുന്നതിനായി പുതിയ ഭക്ഷ്യമിശ്രിതം തയ്യാറാക്കിയിരിക്കുകയാണ് ജില്ലാ ഐ.സി.ഡി.എസ്. ജില്ലാഭരണകൂടത്തിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് ഐ.സി.ഡി.എസ് പുതിയ ഭക്ഷ്യമിശ്രിതം തയ്യാറാക്കിയിരിക്കുന്നത്. ഭക്ഷ്യമിശ്രിതത്തിന്റെ പൈലറ്റിങ് ഉദ്ഘാടനം പെരിന്തല്‍മണ്ണ സബ്കലക്ടര്‍ കെ.എസ് അഞ്ജു ഓണ്‍ലൈന്‍ മുഖേന നിര്‍വഹിച്ചു. ഗര്‍ഭിണികള്‍ക്ക് ‘ഗ്രാവി-പ്രോ പോഷന്‍ മിക്‌സ്’, മുലയൂട്ടുന്ന അമ്മമാര്‍ക്ക് ”ന്യൂട്രി-മാം പോഷന്‍ മിക്‌സ്’ എന്നീ പേരുകളിലാണ് ഭക്ഷ്യമിശ്രിതം തയ്യാറാക്കിയിട്ടുള്ളത്. ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, മില്ലറ്റുകള്‍ തുടങ്ങി 13 തരം ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിച്ചാണ് ഭക്ഷ്യമിശ്രിതം തയ്യാറാക്കിയിട്ടുള്ളത്.

പൈലറ്റിങില്‍ പൊന്നാനി ബ്ലോക്ക്, നഗരസഭ, ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ട്രൈബല്‍ മേഖല എന്നിവയില്‍ ഉള്‍പ്പെടുന്ന 209 അങ്കണവാടികളിലെ 1793 ഗര്‍ഭിണികളെയും 1803 മുലയൂട്ടുന്ന അമ്മമാരേയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാമം, നഗരം, തീരപ്രദേശം, ട്രൈബല്‍ തുടങ്ങി എല്ലാ മേഖലകളിലെയും ഗുണഭോക്താക്കളിലാണ് പൈലറ്റിങ് നടപ്പാക്കുന്നത്. ഡിസംബര്‍ മാസത്തോടു കൂടി ജില്ലയിലെ എല്ലാ ഗുണഭോക്താക്കള്‍ക്കും ഈ ഭക്ഷ്യമിശ്രിതം ലഭ്യമാക്കാനാണ് ജില്ലാ ഐ.സി.ഡി.എസ് പദ്ധതിയിടുന്നത്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.