Times Kerala

അന്തരിച്ച വടിവേല്‍ ബാലാജിയുടെ മക്കളുടെ പഠന ചിലവ് ഏറ്റെടുത്ത് ശിവകാര്‍ത്തികേയന്‍; കയ്യടിച്ചു സോഷ്യൽ മീഡിയ

 
അന്തരിച്ച വടിവേല്‍ ബാലാജിയുടെ മക്കളുടെ പഠന ചിലവ് ഏറ്റെടുത്ത് ശിവകാര്‍ത്തികേയന്‍; കയ്യടിച്ചു സോഷ്യൽ മീഡിയ

അന്തരിച്ച തമിഴ് നടൻ വടിവേല്‍ ബാലാജിയുടെ മക്കളുടെ പഠന ചിലവ് ഏറ്റെടുത്ത് നടന്‍ ശിവ കാര്‍ത്തികേയന്‍. ഇതോടെ താരത്തിനെ അഭിനന്ദിച്ചും കൈയടിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഹാസ്യ താരമായ വടിവേല്‍ ബാലാജി ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ഹൃദയസ്തംഭനം ആയിരുന്നു മരണ കാരണം. നടന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള സംവിധായകന്‍ തോംസണിനെ വിളിച്ചാണ് ശിവകാര്‍ത്തികേയന്‍ മക്കളുടെ പഠന ചിലവ് ഏറ്റെടുക്കുകയാണെന്ന കാര്യം അറിയിച്ചത്.നേരത്തെ സിനിമാതാരങ്ങളായ വിജയ് സേതുപതി, റോബോ ശങ്കര്‍, ദിവ്യദര്‍ശിനി തുടങ്ങിയവര്‍ വടിവേല്‍ ബാലാജിയുടെ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നത് വാർത്തയായിരുന്നു.

Related Topics

Share this story