Nature

മൃ​ഗ​ങ്ങ​ളി​ലെ കോ​വാ​ക്സി​ന്‍ പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മെ​ന്ന് ഭാ​ര​ത് ബ​യോ​ടെ​ക് 

ന്യൂ​ഡ​ല്‍​ഹി: ഭാ​ര​ത് ബ​യോ​ടെ​ക് വി​ക​സി​പ്പി​ക്കു​ന്ന കോ​വി​ഡ് വാ​ക്സി​നാ​യ കോ​വാ​ക്സി​ന്‍‌ മൃ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രീ​ക്ഷ​ണം വി​ജ​യ​മാ​യി​രു​ന്നെ​ന്ന് റിപ്പോർട്ട് . പ​രീ​ക്ഷ​ണ മൃ​ഗം കോ​വി​ഡി​നെ​തി​രാ​യ പ്ര​തി​രോ​ധ ശേ​ഷി കൈ​വ​രി​ച്ചെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ട്ടു .

ശ​ക്ത​മാ​യ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി സൃ​ഷ്ടി​ക്കാ​ന്‍ വാ​ക്സി​ന് കഴിഞ്ഞെന്നും കോ​വാ​ക്‌​സി​ന്‍റെ മൃ​ഗ​ങ്ങ​ളി​ലെ പ​രീ​ക്ഷ​ണ ഫ​ല​ങ്ങ​ള്‍ ഭാ​ര​ത് ബ​യോ​ടെ​ക് അ​ഭി​മാ​ന​പൂ​ര്‍​വം പ്ര​ഖ്യാ​പി​ക്കു​ന്നു​വെ​ന്നും കമ്പ​നി ട്വീ​റ്റ് ചെ​യ്തു.

വാ​ക്‌​സി​ന്‍ മ​നു​ഷ്യ​രി​ല്‍ പ​രീ​ക്ഷി​ക്കു​ന്ന​ത് ക​മ്പ​നി ഇ​തി​ന​കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട് . ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ക്കു​ന്ന വാ​ക്‌​സി​ന്‍ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 12 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷി​ക്കു​ന്ന​ത് . ഐ​സി​എം​ആ​ര്‍, നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി എ​ന്നി​വ​യു​മാ​യി ചേ​ര്‍​ന്നാ​ണ് ഭാ​ര​ത് ബ​യോ​ടെ​ക് കോവിഡ് വാ​ക്‌​സി​ന്‍ വി​ക​സി​പ്പി​ക്കു​ന്ന​ത്.

You might also like

Comments are closed.