Times Kerala

നാവികസേനയില്‍ 172 ചാര്‍ജ്മാന്‍ ഒഴിവുകള്‍

 
നാവികസേനയില്‍ 172 ചാര്‍ജ്മാന്‍ ഒഴിവുകള്‍

ഇന്ത്യന്‍ നേവിയില്‍ ചാര്‍ജ്മാന്‍ തസ്തികയിലെ 172 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമക്കാര്‍ക്കാണ് അവസരം. മെക്കാനിക് വിഭാഗത്തില്‍ 103 ഒഴിവും അമ്യൂണിഷന്‍ ആന്‍ഡ് എക്സ്പ്ലൊസീവ് വിഭാഗത്തില്‍ 69 ഒഴിവുമാണുള്ളത്.

യോഗ്യത: ചാര്‍ജ്മാന്‍ (മെക്കാനിക്) – മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്സ്/പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് ഡിപ്ലോമ, രണ്ടുവര്‍ഷത്തെ പരിചയം.

ചാര്‍ജ്മാന്‍ (അമ്യൂണിഷന്‍ ആന്‍ഡ് എക്സ്പ്ലൊസീവ്) – കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ, രണ്ടുവര്‍ഷത്തെ പരിചയം.

പ്രായം: 30 വയസ്സ് കവിയരുത്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് പത്തും വര്‍ഷത്തെ ഇളവ് ലഭിക്കും. വിമുക്തഭടര്‍ക്കും നിയമപ്രകാരമുള്ള ഇളവുണ്ട്.

അപേക്ഷാ ഫീസ്: 205 രൂപ (വനിതകള്‍ക്കും എസ്.സി., എസ്.ടി., ഭിന്നശേഷിവിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും ബാധകമല്ല). ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://www.joinindiannavy.gov.in, https://www.indiannavy.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. ഇതിലെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ www.joinindianavy.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.

അവസാന തീയതി: മേയ് 26.

Related Topics

Share this story