Nature

യുഎഇയില്‍ 1,007 പേര്‍ക്ക് കൂടി കോവിഡ്; 521 പേര്‍ രോഗമുക്തി നേടി 

അബൂദബി: യുഎഇയില്‍ ഇന്ന് പുതുതായി 1,007 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു . ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 78,849 ആയി ഉയർന്നു . അതേസമയം 521 പേര്‍ രോഗമുക്തി നേടി . മൊത്തം 68,983 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

അതേസമയം യുഎഇയില്‍ ശനിയാഴ്ച ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു . ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 399 ആയി . നിലവില്‍ 9,467 പേരാണ് ചികിത്സയിൽ കഴിയുന്നത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.