Nature

ഒഡീഷ വനിതാ ശിശുവികസന വകുപ്പ് മന്ത്രി തുക്കുനി സാഹുവിന് കോവിഡ്

ഭുവനേശ്വര്‍ : ഒഡീഷയിലെ വനിതാ ശിശുവികസന , മിഷന്‍ ശക്തി വകുപ്പ് മന്ത്രി തുക്കുനി സാഹുവിന് കോവിഡ് സ്ഥിരീകരിച്ചു . മന്ത്രി തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

‘എനിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇപ്പോള്‍ ഹോം ഐസൊലേഷനിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഞാനുമായി ഇടപഴകിയവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’ – സാഹു ട്വീറ്റ് ചെയ്തു.

ഒഡീഷയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് തുക്കുനി സാഹു. ജ്യോതിപ്രകാശ് പാണി​ഗ്രഹി, സുശാന്ത സിം​ഗ്, അരുണ്‍കുമാര്‍ സാഹു,പദ്മിനി ദിയാന്‍ എന്നീ മന്ത്രിമാര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.