Nature

പിഞ്ചുകുഞ്ഞ് മരിച്ച സംഭവം; മരണകാരണം ശ്വാസകോശത്തില്‍‌ മുലപ്പാല്‍ കയറിയത് മൂലം

അമ്പലപ്പുഴ : പിഞ്ചുകുഞ്ഞിന്റെ മരണകാരണം ശ്വാസകോശത്തില്‍‌ മുലപ്പാല്‍ കയറിയതാണെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക വിവരം . തോട്ടപ്പള്ളി നാലുചിറ മുരളികയില്‍ രഞ്ജിത്തിന്റെയും ആതിരയുടെയും മകന്‍ 3 മാസം പ്രായമുള്ള അഭയദേവാണ് മാതാപിതാക്കളോടൊപ്പം ഉറങ്ങുന്നതിനിടെ വ്യാഴാഴ്ച രാവിലെ മരിച്ചത് .

കുഞ്ഞിന്റെ ആന്തരികാവയവങ്ങള്‍ വിശദ പരിശോധനയ്ക്കായി ഫൊറന്‍സിക്, മൈക്രോബയോളജി ലാബുകളിലേക്ക് അയച്ചു . മാതാപിതാക്കള്‍ ഉണരുമ്പോള്‍ അനക്കമില്ലാതിരുന്ന കുഞ്ഞിനെ തോട്ടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു . സംസ്കാരം വീട്ടുവളപ്പില്‍ നടത്തി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.