Nature

കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ 111 പേർക്ക് കോവിഡ്ബാധ

കോഴിക്കോട് : കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ 111 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 801 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിലാണ് 111 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

സെൻട്രൽ മാർക്കറ്റിന് പുറമെ വി.എച്ച്.എസ്.സി പയ്യാനക്കൽ വെച്ച് നടത്തിയ പരിശോധനയിൽ 20 പേർക്കും വെള്ളയിൽ കച്ചേരിപ്പടി ഗവൺമെന്റ് സ്കൂളിൽ നടത്തിയ പരിശോധയിൽ എട്ടുപേർക്കും വെസ്റ്റ് ഹിൽ അനാഥ മന്ദിരത്തിൽ വെച്ച് നടത്തിയ പരിശോധയിൽ അഞ്ചുപേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .

ഇതോടെ നഗരത്തിൽ മാത്രം 144 പേർക്കാണ് ഉച്ചയോടെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
സെൻട്രൽ മാർക്കറ്റിലെ രോഗ വ്യാപന സാധ്യത മുൻ നിർത്തി നിയന്ത്രണ വിധേയമായിട്ടായിരുന്നു ഇപ്പോൾ മാർക്കറ്റ് പ്രവർത്തനം .

മാർക്കറ്റ് പ്രവർത്തനം നിർത്തിവെക്കുമെന്നും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ തുറക്കില്ലെന്നും കോർപ്പറേഷൻ ആരോഗ്യ വിഭാഗം അറിയിച്ചു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.