Nature

ഇഷ്ടമില്ലാത്ത വിവാഹം കഴിച്ച മകളെയും മരുമകനെയും പിതാവ് വെടിവച്ചു വീഴ്ത്തി

ഉത്തര്‍പ്രദേശ് : ഇഷ്ടമില്ലാത്ത വിവാഹം കഴിച്ച മകളെയും മരുമകനെയും പിതാവ് വെടിവച്ചു വീഴ്ത്തി . കൈയ്ക്കു പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു .ഉത്തര്‍പ്രദേശിലെ റാംപുര്‍ ജില്ലയിലാണ് സംഭവമുണ്ടായത്.

അടുത്തിടെ വിവാഹിതരമായ കാമിനി ഗൗതമിനെയും ഭര്‍ത്താവ് പ്രശാന്ത് കുമാറിനെയുമാണ് കാമിനിയുടെ പിതാവ് വിനോദ് കുമാര്‍ വെടിവച്ചു വീഴ്ത്തിയത്. ബന്ധുക്കളായ ഇവരുടെ വിവാഹത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കു താത്പര്യമുണ്ടായിരുന്നില്ല . ഇത് അവഗണിച്ച്‌ വിവാഹം കഴിച്ച ഇവര്‍ സൈദ് നഗറില്‍ താമസിക്കുകയായിരുന്നു .

കഴിഞ്ഞ ദിവസം തങ്ങളുടെ വീട്ടില്‍ എത്തിയ പിതാവ് തോക്കെടുത്തു വെടിവയ്ക്കുകയായിരുന്നെന്ന് ആശുപത്രിയില്‍ കഴിയുന്ന കാമിനി പറഞ്ഞു . രണ്ടു പേരുടെയും കൈയിലാണ് വെടിയേറ്റത് .

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.