Times Kerala

കൂത്തുപറമ്പിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച 56കാരൻ അറസ്റ്റിൽ

 
കൂത്തുപറമ്പിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച 56കാരൻ അറസ്റ്റിൽ

കണ്ണൂർ: കൂത്തുപറമ്പിൽ ഏഴ് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ 56കാരൻ അറസ്റ്റിൽ. കണ്ടംകുന്നിലെ കെ. വത്സനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷയിൽ വച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്.കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം. മാതാവിനൊപ്പം സാധനങ്ങൾ വാങ്ങാനായി വത്സന്റെ ഓട്ടോയിൽ പോയ പെൺകുട്ടിയുടെ  കടയിലേക്ക് പോയ സമയത്ത് പ്രതി പെൺകുട്ടിയെ വാഹനത്തിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. പ്രതിക്കെതിരെ പോക്‌സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Related Topics

Share this story