Times Kerala

അക്ഷയ് കുമാർ എന്റെ സിനിമ ചെയ്യാൻ സദാ സന്നദ്ധനായിരുന്നു, പക്ഷേ അദ്ദേഹത്തെ സമീപിക്കാന്‍ കഴിയുന്ന കഥകള്‍ തന്‍റെ പക്കല്‍ ഉണ്ടായിരുന്നില്ല..;പ്രിയദർശൻ

 
അക്ഷയ് കുമാർ എന്റെ സിനിമ ചെയ്യാൻ സദാ സന്നദ്ധനായിരുന്നു, പക്ഷേ അദ്ദേഹത്തെ സമീപിക്കാന്‍ കഴിയുന്ന കഥകള്‍ തന്‍റെ പക്കല്‍ ഉണ്ടായിരുന്നില്ല..;പ്രിയദർശൻ

ബോളിവുഡിലെ ഹിറ്റ് കൂട്ടുകെട്ടാണ് പ്രിയദര്‍ശനും അക്ഷയ് കുമാറും. ഇപ്പോളിതാ 10 വര്‍ഷത്തിന് ശേഷം വീണ്ടും ഒന്നിക്കുകയാണ് ഇവർ.

ഹേര ഫേരിയും ഭൂല്‍ ഭുലയ്യയും തുടങ്ങി ഇവരുടെ മിക്ക ചിത്രങ്ങളും ബോക്സ് ഓഫീസില്‍ വലിയ വിജയങ്ങളായിരുന്നു. എന്നാല്‍ 2010ന് ശേഷം ഇവരുടേതായി ചിത്രങ്ങളൊന്നും പുറത്തെത്തിയിരുന്നില്ല.

ഇപ്പോഴിതാ ഇവർ വീണ്ടും ഒരുമിക്കാന്‍ പോകുന്നു. എന്നാല്‍ പുതിയ പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനേതാവായല്ല നിര്‍മ്മാതാവായാണ് അക്ഷയ് എത്തുന്നത് . ഹംഗാമ 2 ആണ് ചിത്രം.

അക്ഷയ് കുമാറിന്‍റെ എല്ലാക്കാലത്തും തന്റെ സിനിമകൾ ചെയ്യാൻ സന്നദ്ധനായിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തെ സമീപിക്കാന്‍ കഴിയുന്ന കഥകള്‍ തന്‍റെ പക്കല്‍ ഉണ്ടോയെന്ന സംശയം മൂലമാണ് പോയ പത്ത് വര്‍ഷം അദ്ദേഹത്തിനൊപ്പം സിനിമകള്‍ സംഭവിക്കാതിരുന്നതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു .

Related Topics

Share this story