Times Kerala

എന്ത് വസ്ത്രമാണ് ഇത്.! ‘പതിനെട്ട് ആയല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ?..;നടി അനശ്വര രാജന്റെ പുതിയ ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം.!

 
എന്ത് വസ്ത്രമാണ് ഇത്.! ‘പതിനെട്ട് ആയല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ?..;നടി അനശ്വര രാജന്റെ പുതിയ ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം.!

ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് അനശ്വര. ഇപ്പോളിതാ
താരത്തിന്റെ പുതിയ ചിത്രത്തിന് നേരെ അശ്ലീല കമന്റുകള്‍. നാടന്‍ ലുക്കില്‍ പ്രത്യക്ഷപ്പെടാറുള്ള താരത്തിന്റെ പുതിയ മോഡേണ്‍ ലുക്കിനെതിരെയാണ് സൈബര്‍ ആക്രമണം നടക്കുന്നത്. എന്ത് വസ്ത്രമാണ് ഇത് എന്നാണ് ചിലരുടെ വിമര്‍ശനങ്ങള്‍. ”പതിനെട്ട് ആയല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ?” എന്നാണ് ഒരു കമന്റ്.

എന്നാല്‍ താരത്തിന് പിന്തുണയുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിക്കാനും ജീവിക്കാനുമുള്ള അവകാശം അനശ്വരയ്ക്ക് ഉണ്ടെന്ന് ചിലര്‍ പറയുന്നു.

 

View this post on Instagram

 

X O X O 🧁🍭 📸 @ranjitbhaskr Bow from @littlefairy_bows

A post shared by ANUTTY 🦋 (@anaswara.rajan) on

Related Topics

Share this story