Times Kerala

ഹരിപ്പാ​ട്ടെ ടെക്സ്റ്റയിൽസ് ഉടമക്ക് കോവിഡ്: സന്ദർശകരുടെ ലിസ്റ്റിൽ ‘എം.എസ്.​ ധോണി’യും.!

 
ഹരിപ്പാ​ട്ടെ ടെക്സ്റ്റയിൽസ് ഉടമക്ക് കോവിഡ്: സന്ദർശകരുടെ ലിസ്റ്റിൽ ‘എം.എസ്.​ ധോണി’യും.!

ഹ​രി​പ്പാ​ട്: ടെക്സ്റ്റയിൽസ് ഉടമക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇദ്ദേഹത്തിന്റെ തു​ണി​ക്ക​ട​യി​ലെ സ​ന്ദ​ർ​ശ​ക​ ലി​സ്​​റ്റ് പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ അതിലൊരു പേര് കണ്ട് ശരിക്കും ഞെട്ടി. എം.​എ​സ്. ധോ​ണി​ എന്നായിരുന്നുആ പേര് . ക​ട​യു​ട​മ​ക്കും ഭാ​ര്യ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചതിനെ തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ക​ട​യി​ൽ എത്തി സന്ദർശകരുടെ ലിസ്റ്റ് പരിശോധിച്ചത്. മുന്നൂറോളം പേരുകൾ ഉണ്ടായിരുന്ന ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് എം.​എ​സ്. ധോ​ണി​ എന്ന പേര് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് മൊ​ബൈ​ൽ ന​മ്പ​റി​ൽ വി​ളി​ച്ച​പ്പോ​ഴാ​ണ് പേ​ര് വ്യാ​ജ​മാ​ണെ​ന്ന് അ​റി​യു​ന്ന​ത്. അതേസമയമാ, ഇ​ത്ത​ര​ത്തി​ൽ പ​ല വ്യാ​ജ​പേ​രു​ക​ളും ന​മ്പ​റു​ക​ളും സ​ന്ദ​ർ​ശ​ക ലി​സ്​​റ്റി​ൽ കാ​ണാ​റു​ണ്ടെ​ന്ന്​ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. ജോലിക്ക് തടസ്സമുണ്ടാക്കുന്ന ഇത്തരക്കാർക്കെതിരെ ന​ട​പ​ടി വേ​ണ​മെ​ന്നും അ​വ​ർ പറയുന്നു..

Related Topics

Share this story