Times Kerala

നന്മ ഭവനങ്ങളുടെ ആദ്യ ഘട്ട പൂർത്തീകരണത്തിന്റെ പ്രഖ്യാപനവും, രണ്ടാം ഘട്ടത്തിന്റെ സമാരംഭവും

 
നന്മ ഭവനങ്ങളുടെ ആദ്യ ഘട്ട പൂർത്തീകരണത്തിന്റെ പ്രഖ്യാപനവും, രണ്ടാം ഘട്ടത്തിന്റെ സമാരംഭവും

കൊച്ചി: പ്രളയം ദുരിതം വിതച്ച ആലപ്പുഴ -എറണാകുളം നിവാസികൾക്ക്‌ വീടൊരുക്കുന്നതിനായി നന്മ ഫൗണ്ടേഷനും ക്രെഡായിയും ചേർന്നു ഒരുക്കിയ സംരംഭമാണ് നന്മ ഭവനങ്ങൾ. നന്മ ഭവനങ്ങളുടെ ആദ്യ ഘട്ടം പൂർത്തിയായതിനോടനുബന്ധിച്ചുള്ള പ്രഖ്യാപനവും രണ്ടാം ഘട്ടത്തിന്റെ സമാരംഭവും 13.9.20 ന് ഉച്ചക്ക് 12.30 ന് നന്മ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഓൺലൈൻ ചടങ്ങിൽ നടക്കും.

പദ്മശ്രീ എം എ യൂസഫ് അലി വിശിഷ്ടാതിഥിയായി പങ്കെടുക്കും. പോലീസ് ഐ ജി പി വിജയൻ ഐ പി എസ് മുഖ്യ പ്രഭാഷണം നടത്തും. ബി പി സി എൽ കൊച്ചി എക്സിക്യൂട്ടീവ് ഡയറക്ടർ മുരളി മാധവൻ, ജിയോജിത് ഫിനാൻഷ്യൽ സർവീസെസ് എം ഡി സി ജെ ജോർജ്, ക്രെഡായ് പാസ്ററ് പ്രസിഡന്റ് പോൾ രാജ് ജോസഫ് എന്നിവർ സംസാരിക്കും. നന്മ ഫൗണ്ടേഷന്റെ ജില്ലാ തല പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നവരും അമേരിക്ക, ഓസ്ട്രിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നന്മ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ടിരിക്കുന്ന വിശിഷ്ട വ്യ്കതികളും സംഘടനാ പ്രതിനിധികളും സന്നിഹിതരായിരിക്കും. facebook.com/nanmafoundationindia എന്ന ഫേസ്ബുക്ക് പേജിൽ ചടങ് തത്സമയം വീക്ഷിക്കാവുന്നതാണ്.

നന്മ ഭവനങ്ങളുടെ നിർമ്മാണത്തിന്റെ ഒന്നാം ഘട്ടത്തിൽ 100 വീടുകളാണ് നിർമ്മിച്ചത്. നാശം സംഭവിച്ച വീടുകളുടെ ഉപയോഗപ്രദമായ അവശിഷ്ടങ്ങൾ പുനരുപയോഗിച്ചുകൊണ്ടും നിർമ്മാണപ്രവർത്തനങ്ങളിൽ അതാതു വീട്ടുകാരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടുമാണ് നിർമ്മാണം പൂർത്തിയാക്കിയത്.രണ്ടാം ഘട്ടത്തിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന 100 വീടുകളിൽ ആദ്യത്തെ 5 വീടുകളുടെ നിർമ്മാണവും ഇതിനോടകം പൂർത്തിയായിട്ടുണ്ട്.നന്മ ഭവനങ്ങളുടെ ആദ്യ ഘട്ട പൂർത്തീകരണത്തിന്റെ പ്രഖ്യാപനവും, രണ്ടാം ഘട്ടത്തിന്റെ സമാരംഭവും

സാമൂഹ്യ പ്രവർത്തന രംഗത്ത് 15 വർഷത്തെ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് നന്മ ഫൗണ്ടേഷൻ. സമൂഹത്തിലെ വിവിധ ദുർബല വിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിനായി നന്മ വിവിധ ഇടപെടലുകൾ അതിന്റെ തുടക്ക കാലം മുതലേ സംഘടിപ്പിച്ചുവരുന്നുണ്ട്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കേരളാ പോലീസും മറ്റു ഏജൻസികളുമായി സഹകരിച്ചു നന്മ നടപ്പിലാക്കിയ ഒരു വയറൂട്ടാം, ഒരു വിശപ്പടക്കാം പദ്ധതി വഴി 7 ലക്ഷത്തോളം ഭക്ഷണ പൊതികൾ കേരളത്തിലാകെ വിതരണം ചെയ്തു. 21-ാം നൂറ്റാണ്ടിലെ സാധ്യതകളെ പര്യവേക്ഷണം ചെയ്യുന്നതിന് പ്രാപ്തരാക്കുന്നതിനു വിഭവ പരിമിതി അനുഭവിക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പതിനായിരത്തോളം കുട്ടികൾക്ക് നന്മ ലേർണിംഗ് സെന്ററുകൾ വഴി പരിശീലനം നൽകി.

Related Topics

Share this story