Times Kerala

ജലീലിന്റെ രാജിക്കായി മുറവിളി; സംസ്ഥാനത്തെങ്ങും വ്യാപക പ്രതിഷേധം; സെക്രട്ടറിയേറ്റിനു മുന്നിൽ സംഘർഷം

 
ജലീലിന്റെ രാജിക്കായി മുറവിളി; സംസ്ഥാനത്തെങ്ങും വ്യാപക പ്രതിഷേധം; സെക്രട്ടറിയേറ്റിനു മുന്നിൽ സംഘർഷം

തിരുവനന്തപുരം: എൻഫോഴ്സ്‌മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധം. കോൺഗ്രസും യൂത്ത് കോൺഗ്രസും യൂത്ത് ലീഗും യുവമോർച്ചയും ബി.ജെ.പിയും നടത്തിയ പ്രതിഷേധമാർച്ചുകൾ പലയിടങ്ങിലും സംഘർഷാവസ്ഥയിലേക്ക് എത്തി. സെക്രട്ടറിയേറ്റ് അടക്കം പലയിടത്തും പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം അരങ്ങേറി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തലസ്ഥാനത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

Related Topics

Share this story