Times Kerala

ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ‌ അടുത്ത അഭ്യന്തര സീസണ്‍ മുതല്‍ കേരളത്തിന് വേണ്ടി കളിക്കും

 
ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ‌ അടുത്ത അഭ്യന്തര സീസണ്‍ മുതല്‍ കേരളത്തിന് വേണ്ടി കളിക്കും

ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ‌ അടുത്ത അഭ്യന്തര സീസണ്‍ മുതല്‍ കേരളത്തിന് വേണ്ടി കളിക്കും. ഉത്തപ്പയും കേരളാ ക്രിക്കറ്റ് അസോസിയേഷനും ഇക്കാര്യത്തില്‍ ധാരണയിലെത്തി. നിലവില്‍ ഉത്തപ്പ‌ സൗരാഷ്ട്രയുടെ താരമാണ്.

കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സീസണുകളിലും ഉത്തപ്പയെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു .സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് എന്‍‌.ഒ.സി‌ ലഭിക്കുന്നതോടെ ഉത്തപ്പ‌ ഔദ്യോഗികമായി കേരളാ ടീമിന്റെ ഭാഗമാകും.

Related Topics

Share this story