Nature

ലഹരി മരുന്ന് കേസ്: സാറാ അലി ഖാനും രാകുല്‍ പ്രീതും സംശയ നിഴലിൽ; റിയയുടെ മൊഴിയിൽ കുടുങ്ങി നിരവധി പ്രമുഖ താരങ്ങൾ

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ അന്വേഷണം നി‌ർണായക ഘട്ടത്തിലേക്ക്.കേസിൽ നേരത്തെ അറസ്റ്റിലായ സുശാന്തിന്റെ കാമുകിയും നടിയുമായ റിയ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയോട്(എൻസിബി) വെളിപ്പെടുത്തിയ പേരുകളാണ് ഇപ്പോൾ ബോളിവുഡിൽ പല മുൻനിര താരങ്ങളുടെയും ഉറക്കം കെടുത്തുന്നത്. സാറ അലി ഖാൻ, രാകുൽ പ്രീത് സിംഗ്, ഡിസൈനർ സിമോൺ കംബട്ട, സുശാന്തിന്റെ സുഹൃത്തും മുൻ മാനേജറുമായ രോഹിണി അയ്യർ, സംവിധായകൻ മുകേഷ് ഛബ്ര തുടങ്ങി പതിനഞ്ചോളം പേരുകളാണ് റിയ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.ബോളിവുഡിലെ 80 ശതമാനം താരങ്ങളും ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് നടിയുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ എൻസിബി 25 പ്രമുഖ താരങ്ങളെ ചോദ്യം ചെയ്‌തേക്കും. മുൻപ് നടിയുടെ ഫോണിൽ ലഹരിയുമായി ബന്ധപ്പെട്ട വാട്‌സാപ്പ് ചാ‌റ്റുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേ‌റ്റ് കണ്ടെത്തിയിരുന്നു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.