Times Kerala

ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന യുവാവിനെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി

 
ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന യുവാവിനെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി

ക​ണ്ണൂ​ർ: ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വി​നെ കഴുത്ത് മുറിച്ചു മ​രി​ച്ച​ നി​ല​യി​ല്‍ ക​ണ്ടെ​ത്തി.​ കു​ഞ്ഞി​മം​ഗ​ലം ക​ണ്ട​ന്‍​കു​ള​ങ്ങ​ര തീ​ര​ദേ​ശ റോ​ഡി​ലെ തൈ​വ​ള​പ്പി​ല്‍ ടി.​വി.​ശ​ര​ത്തി​നെ(30)​യാ​ണ് വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കു​വൈ​റ്റി​ല്‍ എ​ന്‍​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ശ​ര​ത്ത് ക​ഴി​ഞ്ഞ മാ​സ​മാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.ഇ​ന്നു രാ​വി​ലെ വീ​ടി​ന് സ​മീ​പ​ത്തെ ഷെ​ഡി​ല്‍ ഭ​ക്ഷ​ണ​വു​മാ​യെ​ത്തി​യ ബന്ധുവാണ് ചോരയിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃ​ത​ദേ​ഹ​ത്തി​ന​ടു​ത്ത് നി​ന്ന് ക​ത്രി​ക പൊലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.മാ​ന​സി​ക സ​മ്മ​ര്‍​ദ​ത്തെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നാ​ണ് സൂ​ച​ന. മൃ​ത​ദേ​ഹം പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ളെ​ജി​ലേ​ക്ക് മാ​റ്റി. അ​മ്മ: ശ​കു​ന്ത​ള. സ​ഹോ​ദ​ര​ൻ: ഷാ​രോ​ൺ.

Related Topics

Share this story